Latest NewsUAEGulf

അലക്‌സാണ്ടർ ചക്രവർത്തിയുടെ കാലത്തെ നാണയങ്ങളും ശവകുടീരങ്ങളും കണ്ടെത്തി

കൂടുതൽ ശവകുടീരങ്ങളെ കണ്ടെത്തുകയും കൂടുതൽ വസ്തുക്കൾ കുഴിച്ചെടുക്കുകയും ചെയ്യുക വഴി പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതലറിയുക എന്നതാണ് ലക്ഷ്യം.

അലക്സാണ്ടർ ചക്രവർത്തിയുടെ കാലത്തെ ശവകുടീരങ്ങളും നാണയങ്ങളും യുഎഇ മരുഭൂമിയിൽ നിന്നും കണ്ടെത്തി ഗവേഷകർ.ഗ്രീക്ക് – റോമൻ രീതിയിലുള്ള നിർമിതികളും നഗരത്തിന്റെ സുവർണ കാലത്തെ വിളിച്ചോതുന്നു. 15 ശവകുടീരങ്ങൾ, വസതികൾ, വെങ്കല പ്രതിമകൾ, മൺപാത്രങ്ങൾ, വിലയേറിയ ആഭരണങ്ങൾ തുടങ്ങിയവ കണ്ടുപിടിച്ചതായി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ ജനറൽ അലിയ അൽ ഗഫ്ലി പറഞ്ഞു. ഇവിടുത്തെ ടൂറിസം ആന്റ് ആൻറിക്ക്വിറ്റിസ് ഡിപാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പുരാവസ്തു ഗവേഷകർ കൂടുതൽ ഉത്ഖനനം നടത്തിഎപ്പോഴാണ് ഇവ കണ്ടെത്തിയത്.

.ഇവയെല്ലാം എ ഡി ഒന്നാം നൂറ്റാണ്ടിലേതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ‘അറബിയൻ അലക്സാണ്ടേഴ്സ്’ എന്ന് വിളിക്കപ്പെടുന്ന തരം നാണയങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയവയിൽ ഉണ്ട്. ഇവ ക്രൈസ്തവ കാലഘട്ടത്തിൽ വ്യാപകമായി കിഴക്കൻ അറേബ്യൻ ഉപദ്വീപിൽ പ്രചാരത്തിലുണ്ടായിരുന്നു. ഷാർജയിലെ മലീഹയിൽ നാണയങ്ങൾ നിർമ്മിക്കുന്നതിനുള്ള ഒരു കല്ല് പലവട്ടം മുമ്പ് കണ്ടെത്തിയതാണ്, ഈ പൊരുളുകൾ യു.എ.ഇയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

എമിറേറ്റിലുടനീളം പുരാവസ്തുഗവേഷണത്തെ പിന്തുണയ്ക്കാൻ ഉം അൽ ഖ്‌വാവൈൻ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ഖനനം നടത്തിയത്. കൂടുതൽ ശവകുടീരങ്ങളെ കണ്ടെത്തുകയും കൂടുതൽ വസ്തുക്കൾ കുഴിച്ചെടുക്കുകയും ചെയ്യുക വഴി പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതലറിയുക എന്നതാണ് ലക്ഷ്യം.

shortlink

Post Your Comments


Back to top button