Latest NewsKeralaIndia

ശശി തരൂര്‍ പക്കാ ഫ്യൂഡല്‍, തരൂരിന്റെ പാലക്കാട്ടെ വീട്ടില്‍ അടിയാളര്‍ക്കായുള്ള ജയിലറവരെയുണ്ട്’- എ സുരേഷ്

വലിയ അറിവും സഞ്ചാര അനുഭവങ്ങളും മനുഷ്യന് മനസ്സിലാവാത്ത ഇംഗ്ലീഷും ഒരു ഫ്യുഡലിനെ മാറ്റിയില്ല

പാലക്കാട്: ശശി തരൂരിന്റെ തറവാട്ടിൽ പോകേണ്ടി വന്ന അനുഭവ കുറിപ്പുമായി വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്സണൽ അസിസ്റ്റന്റ് എ. സുരേഷ്.മണ്ണിന്റെയും പച്ച മനുഷ്യരുടെയും സഹജീവികളുടെയും മണമില്ലാതെ ദന്ത ഗോപുരത്തില്‍ വളര്‍ന്ന ഒരു പക്കാ ഫ്യൂഡലായ ശശി തരൂർ മൽസ്യ തൊഴിലാളികളെ അധിക്ഷേപിച്ചില്ലെങ്കിലേ അത്ഭുതമുള്ളുവെന്നാണ് സുരേഷിന്റെ അഭിപ്രായം. ശശി തരൂര്‍ പാലക്കാട്ടുകാരനാണ് …..

അദ്ദേഹത്തിന്റെ വീട്ടില്‍ ഒന്ന് രണ്ട് തവണ പോകാന്‍ ഇടവന്നിട്ടുണ്ട്….. ഒരിക്കല്‍ എലവഞ്ചേരി പഞ്ചായത്തില്‍ വി എസ്സിന് ഒരു പരിപാടി ഉണ്ടായിരുന്നു..അതിന്റ ഭാഗമായി കുറച്ചു സമയം വിശ്രമം തരുരിന്റ തറവാട്ട് വീട്ടില്‍ ആയിരുന്നു. അതിനു പ്രധാന കാരണം അദ്ദേഹത്തിന്റെ അമ്മാവന്‍ അവിടത്തെ സി പി എം ലോക്കല്‍ സെക്രട്ടറി ആയിരുന്നു….

വലിയ ഒരു ഫ്യൂഡല്‍ തറവാടിന്റെ എല്ലാ കുല മഹിമയും പേറി നില്‍ക്കുന്ന വീട്.. ആ മുഴുവന്‍ ലോക്കല്‍ സെക്രട്ടറി ചുറ്റി കാണിച്ചു തന്നു..കൂട്ടത്തില്‍ പണ്ട് അടിയാളരെ ശിക്ഷിച്ചു തടവില്‍ ആക്കുന്ന ചെറിയ ജയിലറ വരെ….ശശി തരൂര്‍ കളിച്ചു വളര്‍ന്നത് ഈ വീട്ടിലാണെന്നും ഒക്കെയുള്ള വലിയ വിവരണവും പണ്ടത്തെ വ്യവസ്ഥിയുടെ ചിത്രങ്ങളും ഒക്കെ അദ്ദേഹം വിവരിച്ചു…,,,,.ഇത്രയും മേല്‍ കുറിച്ചത് ശശി തരൂരിന്റെ ഒരു ട്വീറ്റിനെ ആസ്പദക്കിയുള്ള പുതിയ വിവാദത്തെ സ്പഷ്ടമാക്കാനാണ്…വലിയ അറിവും സഞ്ചാര അനുഭവങ്ങളും മനുഷ്യന് മനസ്സിലാവാത്ത ഇംഗ്ലീഷും ഒരു ഫ്യുഡലിനെ മാറ്റിയില്ല എന്ന് മാത്രമല്ല… ജാതി മേല്‍ക്കോയ്മായുടെ വിഷരക്തം ഹീമോ ഗ്ലോബിന്റെ അളവിനേക്കാള്‍ എത്രെയോ ഇരട്ടി അദ്ദേഹത്തിന്റെ ശരീരത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു….

ഹേ മിസ്റ്റര്‍ നിങ്ങള്‍ തിരുവനന്തപുരം ലോകസഭ മണ്ഡലത്തിലെ പത്തു വര്‍ഷം എം പി യും കുറച്ചു കാലം മന്ത്രീയുമൊക്കെ ആയിരുന്നില്ലേ ഹ കഷ്ടം അല്ലാതെന്തു പറയാന്‍….

നിങ്ങളുടെ എഴുത്തിനെയും അറിവിനെയും രാഷ്ടീയ ഭേദമന്യേ ബഹുമാനിക്കുന്ന ഒരു പാട് ആളുകള്‍ സമൂഹത്തില്‍ ഉണ്ട് അവരെപ്പോലും ലജ്ജിപ്പിച്ച നിങ്ങളുടെ ഈ ഓക്കാനിക്കല്‍ മൃദു ഭാഷയില്‍ വളരെ മോശമെന്നെ പറയാന്‍ കഴിയു,,,,,,,
ബാക്കി ഏപ്രില്‍ 23 ന് തിരുവനന്തപുരതെ ജനങ്ങള്‍ നല്‍കിക്കോളും…. സുരേഷ് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button