NattuvarthaLatest News

കനത്ത വേനൽ; ഭൂഗര്‍ഭ ജലനിരപ്പ് വീണ്ടും താഴുമെന്ന് വ്യക്തമാക്കി സിഡബ്യുആര്‍ഡിഎം

ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ കാര്യമായ കുറവുണ്ടായതായും രേഖപ്പെടുത്തി

തിരുവനന്തപുരം: ഇനിയും സംസ്ഥാനത്ത് വരള്‍ച്ച രൂക്ഷമാകുമെന്ന് സിഡബ്യൂആര്‍ഡിഎം. എന്നാൽ കേരളത്തില്‍ വേനല്‍ മഴ രണ്ടാഴ്ചയ്ക്ക് ശേഷം ഉണ്ടാകാന്‍ സാധ്യതയെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. ഒക്ടോബര്‍ മാസം മുതല്‍ ലഭിക്കേണ്ടിയിരുന്ന മഴയില്‍ കാര്യമായ കുറവുണ്ടായതായും രേഖപ്പെടുത്തി.

തൃശൂര്‍, കോഴിക്കോട് പാലക്കാട്, കാസര്‍കോട്, ജില്ലകളില്‍ 40 ശതമാനം വരെയാണ് കുറവ് രേഖപ്പെടുത്തിയത്. ഈ ജില്ലകളില്‍ ഭൂഗര്‍ഭ ജല വിധാനവും താഴ്ന്നതായും വ്യക്തമാക്കി. കൂടാതെ വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍, ഭൂഗര്‍ഭ ജലനിരപ്പ് ഇനിയും താഴുമെന്ന് സിഡബ്യുആര്‍ഡിഎന്റെ പഠനം വ്യക്തമാക്കുന്നു.

പല ഭാഗങ്ങളിലെയും ഭൂഗര്‍ഭ ജലനിരപ്പ് ഇത്തവണ സംസ്ഥാനത്ത് വേനല്‍ രൂക്ഷമായതോടെ വലിയതോതില്‍ താഴ്ന്നു. ഈ സാഹചര്യം ആശങ്ക കൂട്ടുകയാണെന്നാണ് സിഡബ്യുആര്‍ഡിഎം വ്യക്തമാക്കുന്നത്. തുടര്‍ന്ന് ശാസ്ത്രീയമായ ജലസംരക്ഷണ മാര്‍ഗങ്ങള്‍ തേടിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button