News

കറന്‍സിയോട് അനാദരവ്: പ്രവാസി യുവാവ് അറസ്റ്റില്‍

മസ്ക്കറ്റ്•ഒമാന്റെ ദേശീയ കറന്‍സിയോട് അനാദരവ് കാട്ടിയ പ്രവാസി യുവാവിനെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. കറന്‍സിയോട് അനാദരവ് കാട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.

വടക്കന്‍ ഷര്‍ഖിയ ഗവര്‍ണറേറ്റില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രതിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button