Latest NewsTechnology

ഇന്ത്യയിൽ ഏറ്റവും മികച്ച 4ജി നെറ്റ് വര്‍ക്ക് ലഭ്യതയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി ഈ നഗരം

ന്യൂ ഡൽഹി : ഇന്ത്യയിൽ ഏറ്റവും മികച്ച 4ജി നെറ്റ് വര്‍ക്ക് ലഭിക്കുന്ന 50 നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ജാര്‍ഖണ്ഡിലെ ധന്‍ബാദ്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓപ്പണ്‍ സിഗ്നല്‍ എന്ന വയര്‍ലെസ് സിഗ്നല്‍ നിരീക്ഷണ കമ്പനിയാണ് പട്ടിക പുറത്തു വിട്ടത്. 95.30 ശതമാനം 4ജി നെറ്റ് വര്‍ക്കാണ് ധന്‍ബാദിലുള്ളത്. 95 ശതമാനവുമായി ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചി രണ്ടാം സ്ഥാനം സ്വന്തമാക്കി.

റായ്പൂര്‍, ഗ്വാളിയോര്‍, പട്ന, ഗുവഹാത്തി, കാണ്‍പൂര്‍, ഭോപ്പാല്‍, ലുധിയാന എന്നി നഗരങ്ങൾ ആദ്യ പത്തിൽ ഇടംനേടി. എന്നാൽ മെട്രോ നഗരങ്ങളായ ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവയൊന്നും നിലവില്‍ ആദ്യ 10 സ്ഥാനങ്ങളിൽ എത്തിയില്ല. ബാംഗ്ലൂര്‍ 27, ചെന്നൈ 30, ഡല്‍ഹി 39, മുംബൈ 40 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.

കേരളത്തിലേക്ക് വരുമ്പോൾ 4ജി നെറ്റ് വര്‍ക്ക് ലഭിക്കുന്ന നഗരമെന്ന നേട്ടം തിരുവന്തപുരം കൈവരിച്ചു. 89.70 ശതമാനം 4ജി ലഭ്യതയുമായി 41-ാം സ്ഥാനം സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button