KeralaLatest NewsIndia

സിപിഎം പഞ്ചായത്ത് പരിപാടിയിലും താരമായി കെ സുരേന്ദ്രൻ: സിപിഎം ശക്തി കേന്ദ്രങ്ങളിലും സുരേന്ദ്രന് ലഭിക്കുന്നത് വൻ സ്വീകാര്യത

ശബരിമല വിഷയം ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്ന മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്.

പത്തനംതിട്ട: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികളെയും അങ്കലാപ്പിലാക്കി പത്തനംതിട്ടയിൽ കെ സുരേന്ദ്രന് വൻ സ്വീകാര്യത.  ബിജെപിക്ക് ഏറ്റവും വലിയ വിജയപ്രതീക്ഷയുള്ള മണ്ഡലം തിരുവനന്തപുരമാണ്. എന്നാൽ പത്തനതിട്ടയിലും കെ സുരേന്ദ്രൻ താന്നെയാണ് പ്രചാരണത്തിൽ മുന്നിൽ. ശബരിമല വിഷയം ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെടുന്ന മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാര്‍ത്ഥിയായതോടെ പ്രവര്‍ത്തകരും വലിയ ആവേശത്തിലാണ്.

ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം സിപിഎം ഭരിക്കുന്ന മലയാലപ്പുഴ പഞ്ചായത്തില്‍ സിപിഎം ഭരണസമിതി സംഘടിപ്പിച്ച പരിപാടിയില്‍ സുരേന്ദ്രന് സംസാരിക്കാന്‍ അവസരം നല്‍കിയതും വോട്ട് ചോദിക്കാന്‍ സാഹചര്യം സൃഷ്ടിച്ചതുമാണ് ഇപ്പോള്‍ സിപിഎമ്മില്‍ തന്നെ ഞെട്ടലുണ്ടാക്കുന്നത്. സിപിഎം പ്രവര്‍ത്തകര്‍ക്ക് ഉള്ളില്‍ പോലും ശബരിമല വിഷയം ചര്‍ച്ചയാകുന്നു. അതുകൊണ്ട് തന്നെയാണ് അത്തരം മേഖലകളില്‍ പോലും സുരേന്ദ്രന് സ്വീകാര്യത ലഭിക്കുന്നത്.

മലയാലപ്പുഴ പഞ്ചായത്ത് സമിതിയുടെ നേതൃതവത്തില്‍ നടത്തിയ കോമോസ് ബസ് അപകട അനുസ്മരണ പരിപാടിയിലാണ് സുരേന്ദ്രന്‍ പങ്കെടുത്തതും സംസാരിച്ചതും പിന്നീട് വോട്ട് ചോദിച്ചതും. സ്ഥാനാര്‍ത്ഥിയുടെ ഔദ്യോഗിക പരിപാടി തലേ ദിവസം രാത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചപ്പോള്‍ തന്നെ മലയാലപ്പുഴയിലെ പരിപാടിയും പട്ടികയിലുണ്ടായിരുന്നു. സമാനമായി തന്നെ മണ്ഡലത്തിലെ നിരവധി ഇടത് കേന്ദ്രങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

പരസ്യമായി തന്നെ പല സിപിഎം അനുഭാവ കുടുംബങ്ങളും സുരേന്ദ്രന് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച്‌ രംഗത്ത് വന്നതായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കൂടാതെ ഇടതു സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിന്റെ മലയാലപ്പുഴ പഞ്ചായത്തിലെ സ്വീകരണ ദിവസം അതേ സമയം സി പി എം ഭരണ സമിതി കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു, സ്വീകരണ പരിപാടിയിലെ പങ്കാളിത്വം കുറച്ചു എന്നും ആരോപണം സജീവമാണ്.മണ്ഡലത്തില്‍ സുരേന്ദ്രന് ലഭിക്കുന്നത് വന്‍ സ്വീകാര്യതയുമാണ്.

വോട്ട് ചോദിക്കാന്‍ ഓരോ ജംഗ്ഷനുകളിലും പോകുമ്പോള്‍ നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ഒപ്പമുള്ളത്. ഉമ്മവെച്ചം കെട്ടിപ്പിടിച്ചുമാണ് ഓരോ ജംഗ്ഷനിലും സുരേന്ദ്രന് സ്വീകരണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button