Latest NewsIndia

മേം ഭി ഛൗക്കീദാര്‍ ചായ കപ്പുകള്‍ പിന്‍വലിച്ചെന്ന് റെയില്‍വേ

ട്രെയിനുകളില്‍ മേ ഭി ഛൗക്കിദാര്‍ എന്ന് പ്രിന്റ് ചെയ്ത ചായകപ്പുകള്‍ ഉപയോഗിച്ചതില്‍ വിശദാകരണവുമായി റെയില്‍വേ. അനുമതി ഇല്ലാതെയാണ് ഇത്തരത്തിലുള്ള കപ്പുകളില്‍ ചായവിതരണം ചെയ്തതെന്നും കപ്പുകള്‍ പിന്‍വലിച്ചെന്നും റെയില്‍വേ അറിയിച്ചു. ഇത്തരത്തില്‍ കപ്പുകള്‍ വിതരണം ചെയ്ത വില്‍പ്പനക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപ പിഴയായി ഈടാക്കിയെന്നും അധികൃതര്‍ വ്യക്തമാക്കി

ട്രെയിനുകളില്‍ മേം ഭീ ഛൗക്കിദാര്‍ കപ്പുകള്‍ ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചതിന് പിന്നാലെയാണ് റെയില്‍വേ നടപടിയിലേക്ക് കടന്നത്. ഇത് തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെയാണെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ (ഐആര്‍സിടിസി) ഔദ്യോഗിക മായി അറിയിക്കുകയായിരുന്നു.

സാധാരണഗതിയില്‍ ട്രെയിനുകളില്‍ ഉപയോഗിക്കുന്ന സാധനങ്ങളില്‍ പരസ്യം പ്രിന്റ് ചെയ്യണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. എന്നാല്‍ ചായകപ്പുകളില്‍ പരസ്യം അച്ചടിച്ചത് അനുമതി തേടാതെയായതിനാല്‍ വില്‍പ്പപനക്കാരില്‍ നിന്ന് പിഴ ഈടാക്കി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button