KeralaLatest News

കടലില്‍ ചാടിയ കഞ്ചാവ് വിൽപ്പനക്കാരനെ പിടിക്കാൻ എക്സൈസ് സംഘം പിന്നാലെ ചാടി

പരപ്പനങ്ങാടി: കടലില്‍ ചാടിയ കഞ്ചാവ് വിൽപ്പനക്കാരനെ പിടിക്കാൻ എക്സൈസ് സംഘം പിന്നാലെ ചാടി. അരിയല്ലൂര്‍ ബീച്ചിലാണ് സംഭവം. വൈശ്യക്കാരന്റെ പുരക്കല്‍ നൗഷാദ് (36) ആണ് പരപ്പനങ്ങാടി റെയിഞ്ച് എക്സൈസിന്റെ പിടിയിലായത്.

പ്രതിയുടെ വീടിന്റെ സമീപം ഒളിച്ചിരുന്ന എക്സൈസ് സംഘം വിൽപ്പന നടത്തുന്നതിനിടെ പിടികൂടുകയായിരുന്നു. എക്‌സൈസുകാര്‍ കഞ്ചാവ് പരിശോധിക്കുന്നതിനിടെ പ്രതി കടല്‍ഭിത്തി ചാടിക്കടന്ന് കടലിലേക്ക് ചാടി ചെട്ടിപ്പടി ഭാഗത്തേക്ക് നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്തുടര്‍ന്ന എക്‌സൈസുകാര്‍ പുതിയ പാലത്തിന് സമീപം വെച്ച്‌ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

വെള്ളത്തിൽചാടിയ പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും കടല്‍ഭിത്തിക്കിടയില്‍ വീണും തിരയില്‍ പെട്ടും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാത്രി തന്നെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button