Latest NewsNews

ഒരുപാട് നന്ദിയുണ്ട് ബ്രോ; പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ

ലൂസിഫറില്‍ തനിക്കൊരു മികച്ച വേഷം തന്നതിന് സംവിധായകന്‍ പൃഥ്വിരാജിന് നന്ദി അറിയിച്ച് നടന്‍ ടൊവിനോ തോമസ്. ലൂസിഫറില്‍ തനിക്ക് മികച്ച വേഷം തന്നതിനാണ് നന്ദി അറിയിച്ചത്. ലൂസിഫറിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും ഒരുപാട് നന്ദിയുണ്ടെന്നും പൃഥ്വിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ടൊവിനോ പറഞ്ഞു. ചിത്രത്തില്‍ മഞ്ജുവാര്യരുടെ സഹോദരനായാണ് ടൊവിനോ അഭിനയിക്കുന്നത്. ജതിന്‍ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. മികച്ച അഭിപ്രായമാണ് ടൊവിനോയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്. രാഷ്ട്രീയ പശ്ചാത്തലത്തില്‍ ഒരു മാസ് എന്റര്‍ടെയ്നറായി ഒരുക്കിയ ചിത്രം തിയേറ്ററില്‍ ഹൗസ്ഫുള്‍ ആയി ഓടിക്കൊണ്ടിരിക്കുകയാണ്. നേരത്തെ സെവന്‍ത് ഡേ, എസ്ര, എന്ന് നിന്റെ മൊയ്തീന്‍ തുടങ്ങിയ ചിത്രങ്ങളില്‍ പൃഥ്വിരാജും ടൊവിനോയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close