Latest NewsIndia

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: പ്രതികരണവുമായി മല്ലികാര്‍ജുന്‍ ഗാര്‍ഖെ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാഹുല്‍ വയനാട് മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടോ ഇല്ലെയോ എന്ന വിവരം രാഹുലിനു മാത്രമേ അറിയൂ എന്ന് ഗാര്‍ഖെ പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം അനിശ്ചിതത്വമായി തുടരുന്ന സാഹചര്യത്തിലാണ് ഗാര്‍ഖെയുടെ പ്രതികരണം.

രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ അന്തിമ തീരുമാനം രാഹുലിന്റേതാണെന്നും രാര്‍ഖെ വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിലൂടെ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button