KeralaLatest NewsIndia

പാര്‍ട്ടി ഓഫീസുകള്‍ അടച്ചിട്ടു വയനാട്ടിൽ പ്രതിഷേധം ; സ്ഥാനാര്‍ഥി തീരുമാനമാകാതെ പ്രചാരണത്തിനില്ലെന്ന് ഘടകകക്ഷികള്‍

വയനാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം യു.ഡി.എഫ് നിര്‍ത്തിവച്ചു .

കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വരുമോ ഇല്ലെയോ എന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന വയനാട് സീറ്റിന്റെ കാര്യത്തില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ്‌ . വയനാടിന്റെ സ്ഥാനാര്‍ഥി ആരെന്ന് അറിയാതെ ഇനി പ്രചാരണത്തിന് ഇറങ്ങില്ലെന്നാണ് വയനാട്ടിലെ ഘടകകക്ഷികള്‍ ഡിസിസിയെ അറിയിച്ചിരിക്കുന്നത് .ഇതേതുടര്‍ന്ന് വയനാട് ലോകസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം യു.ഡി.എഫ് നിര്‍ത്തിവച്ചു .

കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പലയിടത്തും പ്രചാരണത്തിന് ഇറങ്ങാത്തതും പാര്‍ട്ടിയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നു . ഘടക കക്ഷികള്‍ പ്രചാരണത്തിനില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ മുഴുവന്‍ ബൂത്ത് കമ്മറ്റികളുടെയും പ്രവര്‍ത്തനം നിലച്ചു .സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു ശേഷം മാത്രമേ ബൂത്ത്തല കമ്മിറ്റികള്‍ രൂപീകരിക്കുകയുള്ളൂ എന്നായിരുന്നു ധാരണ . എന്നാല്‍ പ്രഖ്യാപനം വൈകുമെന്നറിഞ്ഞതിനാല്‍ ചിലര്‍ കമ്മിറ്റി രൂപീകരിച്ചു . മറ്റുപലയിടത്തും രൂപീകരണ യോഗം പോലും ചേര്‍ന്നിട്ടില്ല .

ഘടകകക്ഷികള്‍ തീരുമാനം അറിഞ്ഞിട്ട് സഹകരിക്കാമെന്ന നിലപാട് സ്വീകരിച്ചതോടെ പാര്‍ട്ടിഓഫീസുകള്‍ പോലും അടച്ചിട്ടിരിക്കുകയാണ് .ജില്ലയിലെ പ്രതിസന്ധി ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി ദേശീയ നേതാക്കളെ അറിയിച്ചിട്ടുണ്ടെങ്കിലും രണ്ട് ദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button