KeralaLatest News

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ; സർജിക്കൽ സ്ട്രൈക്കെന്ന് ടി സിദ്ദിഖ്

വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് മുൻ എംപി ടി സിദ്ദിഖ്. ഇടത് പക്ഷത്തിനും ബിജെപിക്കും എതിരെ യുഡിഎഫ് നടത്തിയ സ‍ർജിക്കൽ സ്ട്രൈക്കാണിതെന്നും കേരളത്തിൽ ഇരുപത് സീറ്റും യു‍‍ഡിഎഫ് നേടുമെന്നും ടി സിദ്ദിഖ് പറഞ്ഞു.

ആദ്യം വയനാട്ടിൽ മത്സരിക്കാനിരുന്നത് ടി സിദ്ദിഖായിരുന്നു. എന്നാൽ രാഹുൽ ഗാന്ധി വരുമെന്ന സൂചന വന്നതോടെ സിദ്ദിഖ് പിന്മാറുകയായിരുന്നു. രാജ്യത്തിന് പ്രധാനമന്ത്രിയെ കൊടുക്കാന്‍ കേരളത്തിന് ലഭിക്കുന്ന സുവര്‍ണാവസരമാണ് രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ വയനാടിന് ഉറപ്പാകുന്നത്.

മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്നാട്, ഗുജറാത്ത് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രാഹുൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഭാഗ്യം കിട്ടിയത് കേരളത്തിനാണെന്നും സിദ്ദിഖ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button