Latest NewsIndia

വിവാഹ ദിവസം കന്യകാത്വ പരിശോധന; ഭര്‍ത്താവിന് എതിരെ പരാതി

ബെംഗളൂരു : വിവാഹ ദിവസം രാത്രിയില്‍ ഭര്‍ത്താവിന്റെ കന്യകാത്വ പരിശോധനയ്‌ക്കെതിരെ ഭാര്യയുടെ പരാതി. താലികെട്ടി മിനിറ്റുകള്‍ക്കകം ഛര്‍ദിയുണ്ടായ യുവതിയെ വിവാഹദിവസം തന്നെ വരന്‍ കന്യകാത്വ-ഗര്‍ഭ പരിശോധനകള്‍ക്കു വിധേയയാക്കിയതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. . വയറിന് അസുഖം ബാധിച്ച യുവതി, ആശുപത്രിയില്‍ നിന്നു മടങ്ങുമ്പോഴാണ് കന്യകാത്വ പരിശോധന നടത്തിയ വിവരം അറിഞ്ഞത്.

പിന്നീട് യുവതിയുടെ താമസം. ഭര്‍ത്താവ് നല്‍കിയ വിവാഹമോചന അപേക്ഷയില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണു യുവതി വിവരങ്ങള്‍ വെളിപ്പെടുത്തിയത്.

വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള എംബിഎ ബിരുദധാരികളായ ഇവര്‍ വിവാഹപോര്‍ട്ടല്‍ വഴി യാണ് വിവാഹിതരായത്. പിതാവിനെ നേരത്തേ നഷ്ടപ്പെട്ട യുവതിയുടെ അമ്മ ഇതിനിടെ അര്‍ബുദം മൂലം മരിച്ചിരുന്നു.

മാനസിക പിന്തുണ ലഭിക്കേണ്ട സമയത്തു പോലും ഭര്‍ത്താവ് സംശയത്തോടെയാണ് കണ്ടതെന്നു യുവതി പറയുന്നു. യുവതിയുടെ അഭ്യര്‍ഥന പ്രകാരം യുവാവിനെ കൗണ്‍സലിങ്ങിനു വിധേയനാക്കിയെങ്കിലും ഫലമുണ്ടായില്ല. ഇയാള്‍ക്കെതിരെ പൊലീസിലും കോടതിയിലും പരാതി നല്‍കി.

shortlink

Related Articles

Post Your Comments


Back to top button