KeralaLatest News

പി​ണ​റാ​യി വി​ജ​യ​ന്‍ സ്റ്റാ​ലി​നെ​പ്പോ​ലെ​യാണ് പെരുമാറുന്നതെന്ന് കണ്ണന്താനം

എ​റ​ണാ​കു​ളം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ്റ്റാ​ലി​നെ​പ്പോ​ലെ​യാണ് പെരുമാറുന്നതെന്ന് കേ​ന്ദ്ര​മ​ന്ത്രി അ​ല്‍​ഫോ​ന്‍​സ് ക​ണ്ണ​ന്താ​നം. അ​യ്യ​പ്പ​ന്‍ എ​ല്ലാ​വ​രു​ടെ​യും ഇ​ഷ്ട ദൈ​വ​മാ​ണ്. ഞാ​ന്‍ ക്രി​സ്ത്യാ​നി​യാ​ണെ​ങ്കി​ലും മൂ​ന്നു ത​വ​ണ ശ​ബ​രി​മ​ല​യി​ല്‍ പോ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹം മ​ത​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മാ​ര്‍​ക്സി​സ്റ്റ് ചി​ന്ത​ക​ളു​ടെ അ​ടി​സ്ഥാ​നം ത​ന്നെ ഇ​താ​ണെ​ന്നും ക​ണ്ണ​ന്താ​നം ആരോപിച്ചു.

മ​ത വി​ശ്വാ​സ​ങ്ങ​ളെ ത​ക​ര്‍​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പി​ണ​റാ​യി വി​ജ​യ​ന്‍ ക​രു​തു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന് അ​തി​നു ക​ഴി​യി​ല്ല. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ അ​തി​ന് അ​നു​വ​ദി​ക്കി​ല്ല. എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും മാ​റി​മാ​റി ഭ​രി​ച്ച്‌ കേ​ര​ള​ത്തെ ന​ശി​പ്പി​ച്ചു. സാ​ക്ഷ​ര​ത​യു​ടെ​യും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ​യും കാ​ര്യ​ത്തി​ല്‍ കേ​ര​ളം മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു മു​ന്നി​ലാ​ണെ​ങ്കി​ലും യു​വാ​ക്ക​ള്‍​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് കഴിയുന്നില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button