NattuvarthaLatest News

വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി

അഗ്നിരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല

കുഞ്ചിത്തണ്ണി: വെള്ളച്ചാട്ടത്തിൽ വീണ് യുവാവിനെ കാണാതായി . കുളിക്കുന്നതിനിടയിൽ കുഞ്ചിത്തണ്ണി ചുനയൻമാക്കൽ വെള്ളച്ചാട്ടത്തിൽ വീണ യുവാവിനെയാണ് കാണാതായത്. തേക്കിൻകാനത്ത് റിസോർട്ടിൽ ജോലിക്കുവന്ന തടിയൻപാട് സ്വദേശി സുരേഷാണ് (40) വെള്ളച്ചാട്ടത്തിലകപ്പെട്ടത്.

ചുനയൻമാക്കൽ കുത്തിന്റെ മുകൾഭാഗത്ത്സുരേഷും സുഹൃത്തുക്കളായ ഷിബിൻ, ബിനു എന്നിവർ ചേർന്ന് കുളിക്കാൻ വന്നതായിരുന്നു. കുളിക്കാനായി വെള്ളത്തിലിറങ്ങിയ സുരേഷ് കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു.

അടിമാലി അഗ്നിരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാജാക്കാട്, വെള്ളത്തൂവൽ പോലീസും നാട്ടുകാരും സംയുക്തമായി നടത്തിയ തിരച്ചിലും വിഫലമായി. ബ്ലോ അഗ്നിസുരക്ഷാ സേനയുടെ സ്കൂബാ ടീമിനെ എത്തിച്ച് തിരച്ചിൽ തുടരും. ഇരുട്ടും കയത്തിലെ ആഴവും മൂലം തിരച്ചിൽ ഏഴു മണിയോടെ നിർത്തി.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close