KeralaNattuvarthaLatest News

രാജ്യത്തെ ചൂഷണം ചെയ്യാൻ നിൽക്കുന്നവരെ ഒറ്റപ്പെടുത്തണം : ഒ.രാജഗോപാൽ

നെയ്യാറ്റിൻകര : രാജ്യത്തെ ചൂഷണം ചെയ്യാൻ നിൽക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് നേമം എം എൽ എ ഒ.രാജഗോപാൽ. നെയ്യാറ്റിൻകരയിൽ എൽ.ഡി.എ തെരഞ്ഞെടുപ്പ് കാര്യാലയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ എൻ ഡി എ യുടെ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ജനങ്ങളുടെ അംഗീകാരം ലഭിച്ച വ്യക്തിയാണ്. ഇത്തരത്തിൽ അംഗീകരം ലഭിച്ച കുമ്മനം രാജശേഖരനെ യുഡിഎഫ് എൽഡിഎഫ് നേതൃത്വം ഭയക്കുകയാണെന്നും അദേഹം പറഞ്ഞു.

ബി ജെ പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ:എസ്.സുരേഷ്, വിഷ്ണുപുരം ചന്ദ്രശേഖരൻ,
ഡോ.അതിയന്നൂർ ശ്രീകുമാർ, സനൽകുമാർ, നാരായണൻ, അഡ്വ.രഞ്ചിത്ത് ചന്ദ്രൻ, രാജ്മോഹൻ, അഡ്വ. പൂഴികുന്ന് ശ്രീകുമാർ, ആശ്രമം പ്രശാന്ത് മഞ്ചത്തല സുരേഷ്, കാരോട് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button