Latest NewsKerala

ഇന്നസെന്റിന്റെയും പി രാജീവിന്റെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്

നാലരക്കോടിക്ക് മുകളില്‍ ആണ് ഇവരുടെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളാണ് ഇന്നസെന്റിന്റെയും പി രാജീവിന്റെയും അവരുടെ കുടുംബങ്ങളുടെയും സ്വത്ത് വിവരക്കണക്കുകള്‍ പുറത്ത്. നാമനിര്‍ദേശപത്രികയൊടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നാലരക്കോടിക്ക് മുകളില്‍ ആണ് ഇവരുടെ ആസ്തി വെളിപ്പെടുത്തിയിരിക്കുന്നത്.

4.80 കോടി രൂപയാണ് എറണാകുളം ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥി പി രാജീവിന്റെയും കുടുംബത്തിന്റെയും ആസ്തി. ആയിരം രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. അതേസമയം രാജീവിന് സ്വന്തം പേരില്‍ ഭൂമിയോ കെട്ടിടമോ ഇല്ല.8,14,567 രൂപയുടെ ബാധ്യത രാജീവിനുണ്ട്.

രാജീവിന്റെ മറ്റു സ്വത്തു വിവരങ്ങള്‍ ഇങ്ങനെ:

9 ലക്ഷം രൂപ വിലയുള്ള 2012 മോഡല്‍ ഇന്നോവ കാര്‍, 2,77,024 രൂപ ബാങ്ക് നിക്ഷേപം, 750 രൂപയുടെ ഷെയര്‍, അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് എന്നിവയാണ് രാജീവിന്റെ പേരിലുള്ളത്. ഇവ കൂടാതെ രാജീവിന്റെ അമ്മയുടെയും ഭാര്യയുടെയും പേരില്‍ 4,64,09,266 രൂപ മൂല്യമുളള വസ്തുവകകളുണ്ട്. 11.69 ലക്ഷത്തിന്റെ ബാങ്ക് നിക്ഷേപം, 7.25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ്, 24 ലക്ഷം രൂപ വിലയുളള സ്വര്‍ണം, 1.90 കോടി രൂപ മൂല്യമുളള സ്ഥാവര സ്വത്തും ഭാര്യ യുടെ പേരിലുണ്ട്. കൂടാതെ അദ്ദേഹത്തിന്റെ അമ്മയുടെ പേരില്‍ 2.31 കോടിയുടെ സ്വത്തുക്കളുണ്ടെന്നും സത്യവാങ് മൂലത്തില്‍ പറയുന്നു.

ഇന്നസെന്റിന്റെ സ്വത്തു വിവര കണക്കുകള്‍ ചുവടെ:

വാഹനം, സ്വര്‍ണം, ബാങ്ക് നിക്ഷേപങ്ങള്‍ എന്നി ജംഗമസ്വത്തുക്കള്‍ എല്ലാം ഉള്‍പ്പെടുത്തി 2,93,76,262 രൂപയാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഭൂമി, വീട് എന്നി സ്ഥാവര ആസ്തികളുടെ മൂല്യം 10,263,700 രൂപയാണ് കാണിച്ചിരിക്കുന്നത്. ഒരു സെക്കന്‍ഡ് ഹാന്‍ഡ് ബെന്‍സ്, രണ്ട് ഇന്നോവ തുടങ്ങി മൂന്നു വാഹനങ്ങളാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. ബെന്‍സിന്റെ വില 18 ലക്ഷം രൂപയും, 016ല്‍ വാങ്ങിയ ഇന്നോവ കാറിന് 20 ലക്ഷവും 2017ല്‍ വാങ്ങിയ ഇന്നവോ കാറിന് 19.50 ലക്ഷം രൂപയുമാണ് വില.

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ സ്ഥിരം നിക്ഷേപമായി 2,30,35,331 രൂപയും, ഇരിങ്ങാലക്കുട ബ്രാഞ്ചില്‍ സ്വന്തം പേരിലുളള അക്കൗണ്ടില്‍ 19,525 രൂപയും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പാര്‍ലമെന്റ് ശാഖയിലെ അക്കൗണ്ടില്‍ 50,199 രൂപ 33 പൈസയുണ്ട്. 76 ഗ്രാം സ്വര്‍ണവും അദ്ദേഹത്തിന്റെ കൈവശമുള്ളതായി കാണിച്ചിട്ടുണ്ട്.ഇരിങ്ങാലക്കുട ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡില്‍ നിന്നെടുത്ത 2,89,166 രൂപയുടെ ഇന്‍ഷുറന്‍സും അദ്ദേഹത്തിനുണ്ട്.

ഭാര്യ ആലീസിന് ജംഗമ ആസ്തിയായി 41,33,513.83 രൂപയും, ജംഗമ ആസ്തിയായി 22,55,000 രൂപയുമുണ്ട്. 640 ഗ്രാം ആലീസിന്റെ കൈവശമുണ്ട്. ഭാര്യയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ 52,166 രൂപയും, സ്ഥിര നിക്ഷേപമായി 21,88,347 രൂപയുണ്ട്.എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇരിങ്ങാലക്കുട ബ്രാഞ്ചിലെ അക്കൗണ്ടില്‍ 19,78,627രൂപയുണ്ട്. അവിടെതന്നെ 15,75,000 രൂപയുടെ സ്ഥിരനിക്ഷേപമുണ്ട്. 50 ഗ്രാം സ്വര്‍ണമാണ് ഇവരുടെ കൈവശമുളളത്.

Tags

Related Articles

Post Your Comments


Back to top button
Close
Close