NattuvarthaLatest News

മോഷണകേസ് പ്രതി 14 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ

ഒളിത്താവളത്തിലെത്തി ബാബുവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു

കോഴിക്കോട് : മോഷണകേസ് പ്രതി 14 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ. വിവിധ ക്ഷേത്ര കവർച്ചാക്കേസുകളിലെ പ്രതിയെ 14 വര്‍ഷത്തിന് ശേഷം പോലീസ് പിടികൂടി. പുതുപ്പാടി കക്കാട് നാക്കിലമ്പാട് കോളനിയിലെ ബാബു എന്ന കറുത്തുണ്ടി ബാബു (32) ആണ് പിടിയിലായത്. നിരവധി കവർച്ചാ കേസുകളില്‍ പ്രതിയായ ബാബുവിനെതിരെ അഞ്ച് എല്‍ പി വാറണ്ടുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

കറുത്തുണ്ടി ബാബു എന്ന് അറിയപ്പെടുന്ന ഇയാൾ താമരശ്ശേരി പൊലീസ് മൂന്ന് കേസുകളില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ മൂന്നുതവണ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. കൂടാതെ രണ്ട് തവണ ബാലുശ്ശേരി പൊലീസ് വയനാട് വെണ്ണിയോട് കോളനിയിലെ ഒളിത്താവളത്തിലെത്തി ബാബുവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. കൈതപ്പൊയില്‍ കള്ളുഷാപ്പില്‍ വെച്ച് എഎസ്ഐ പികെ സുരേഷ്, സിപിഒ ഷിജു എന്നിവരാണ് പിടികൂടിയത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button