KeralaLatest News

ബിജെപിക്കാരിയാണെന്ന് ആരോപിച്ച് യുവതിയ്ക്ക് സംവിധായകന്‍ ജോലി നിഷേധിച്ചു: സംവിധായകന് കിടിലന്‍ മറുപടിയുമായി യുവതി

ബിജെപിക്കാരിയാണെന്ന് ആരോപിച്ച് യുവതിയ്ക്ക് സംവിധായകന്‍ ജോലി നിഷേധിച്ചു : സംവിധായകന് കിടിലന്‍ മറുപടിയുമായി യുവതി

കോഴിക്കോട് : ബിജെപിക്കാരിയാണെന്ന് ആരോപിച്ച് യുവതിയ്ക്ക് സംവിധായകന്‍ ജോലി നിഷേധിച്ചു, സംവിധായകന് കിടിലന്‍ മറുപടിയുമായി യുവതി രംഗത്ത്.

ബിജെപി ജയിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദിച്ചതിനാണ് സംവിധായകന്‍ യുവതിയ്ക്ക് ജോലി നിഷേധിച്ചത്. സിനിമയുടെ ഡിറ്റിപി ജോലിയ്ക്കും ടൈറ്റില്‍ വര്‍ക്കിനുമാണ് യുവതി സംവിധായകനെ സമീപിച്ചത്. എന്നാല്‍ .ബിജെപിക്കാരിയായതിനാല്‍ നിങ്ങളുടെ സേവനം വേണ്ടെന്നായിരുന്നു സംവിധായകന്റെ മെസ്സേജ്. മോദി വീണ്ടും വന്നാല്‍ നിങ്ങള്‍ക്ക് തന്നെ ഉണ്ടാകുന്നത് കണ്ടില്ലേ . എന്റെ കുഞ്ചാക്കോ ബോബന്‍ പ്രോജക്ട് പോയത് മോദിയുടെ നോട്ട് നിരോധനം കാരണമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനു മറുപടിയായാണ് ഓര്‍ബിറ്റ് കമ്യൂണിക്കേഷനിലെ കലാ സംവിധായികയും സീനിയര്‍ ഡിസൈനറുമായ നവിത വിജിത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

നവിതയുടെ ഫേസ്ബുക്ക് പോസ്റ്റ്

Q :എന്തായാലും bjp jayirkkaruth.. എന്തെ ശരിയല്ലേ..
A:Bjp ജയിച്ചാ ഇപ്പൊ എന്താ..
ഈ ഒരു വാചകത്തിന്റെ പുറത്ത് ഒരു യുവ സംവിധായകന്‍ എനിക്ക് നല്‍കാം എന്ന് പറഞ്ഞ സ്‌ക്രിപ്റ്റ് dtp വര്‍ക്കും title വര്‍ക്കും തരില്ല എന്നും പറഞ്ഞ് പോയി… Nashtapettath എനിക്ക് ആണത്രേ മലയാളത്തിലെ അവസാനത്തെ സംവിധായകനും cinema യും ഇതല്ല എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരുപാട് അങ്ങ് നഷ്ടം വന്ന് ഞാന്‍ എങ്ങാനും കുടുംബത്ത് നിന്ന് പോയാലോ എന്നൊരു പേടിയും എനിക്കില്ല. നല്ല ആരോഗ്യം ഉണ്ട്. വീട്ടില്‍ ഇരുന്നു കുഞ്ഞുങ്ങളെ നോക്കാന്‍ ഒരു മടിയും illa. കമ്പ്യൂട്ടറില്‍ ഇരുന്നുള്ള ജോലി മാത്രം ചെയ്താലേ ജീവിക്കൂ.. എന്നൊന്നും ഇല്ല. Athyavisham കുറച്ച് തുന്നല്‍ പഠിച്ചതാ അതൊന്ന് podi തട്ടി എടുത്ത ath അങ്ങട് ഇരുന്ന് ചെയ്യും. അതും അല്ലെങ്കി kurach നാരങ്ങ വാങ്ങി അച്ചാര്‍ ഇട്ട് വിക്കും.. അല്ല പിന്നെ. 4 dtp കിട്ടിയില്ലെങ്കില്‍ നശിച്ചു പോകേണ്ട avasthayonnum എനിക്ക് ഇല്ല സംവിധായകാ… ഞാന്‍ ഒരു പെണ്ണാ.. ഒരുപാട് ചവിട്ടി താഴ്ത്തുകയും upadravikkapedukayum ചെയ്തിട്ടും ഉയര്‍ന്ന് വന്ന് നിവര്‍ന്ന് നില്‍ക്കുന്ന പെണ്ണ്.

ഷീല പറഞ്ഞ പോലെ.. കോച്ച് ത്രേസ്യ കൊച്ചിനെ തോല്‍പ്പിക്കാന്‍ നോക്കല്ലേ…

shortlink

Related Articles

Post Your Comments

Related Articles


Back to top button