Latest NewsKerala

പണമിടപാട് കേസ് ; വീണ്ടും വിശദീകരണവുമായി ജലന്ധർ രൂപത

ജലന്ധർ : പണമിടപാട് കേസിൽ വിശദീകരണവുമായി വീണ്ടും ജലന്ധർ രൂപത രംഗത്ത്. സഹോദയ കമ്പനി നടത്തുന്നത് രൂപതയല്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് വ്യക്തമാക്കി.കമ്പനി നടത്തുന്നത് ഫാദർ ആന്റണി മാടശ്ശേരിലിന്റെ നേതൃത്വത്തിലുള്ളവരാണ് . രൂപയുടെ അനുവാദത്തോടെയാണ് കമ്പനി നടത്തുന്നത്.

പീഡനക്കേസിലെ പ്രതിയും ജലന്ധർ രൂപതയുടെ മുൻ ബിഷപ്പുമായ ഫ്രാങ്കോ മുളയ്ക്കലിന്റെ വലംകയ്യും മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്‍റേ മേധാവിയുമായ ഫാ. ആന്‍റണി മാടശ്ശേരിയിലിന്‍റെ പക്കൽ നിന്ന് പഞ്ചാബ് പോലീസ് 9 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button