KeralaLatest News

‘രാഹുല്‍ഗാന്ധിയ്‌ക്കെതിരെ പരിഹാസ ശരങ്ങളുമായി മന്ത്രി. ജി സുധാകരന്‍

ആലപ്പുഴ : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയ്‌ക്കെതിരെ പരിഹാസ ശരങ്ങളുമായി മന്ത്രി ജി.സുധാകരന്‍. . എഴുന്നേറ്റ് നടക്കാന്‍ വയ്യാത്ത പുലിയാണ് എന്നാണ് മന്ത്രി ജി സുധാകരന്‍ രാഹുല്‍ ഗാന്ധിയെ വിശേഷിപ്പിച്ചത് . വടക്കേ ഇന്ത്യയില്‍ നിന്ന് ആര്‍എസ്എസിനെ പേടിച്ചാണ് രാഹുല്‍ വയനാട്ടിലെത്തിയതെന്നും മന്ത്രി രാഹുലിനെ പരിഹസിച്ചു. രാഹുല്‍ഗാന്ധി വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നതിനെ വിമര്‍ശിച്ചാണ് സുധാകരന്റെ പരാമര്‍ശം.

വയനാട്ടില്‍ രാഹുല്‍ഗാന്ധി മല്‍സരിക്കുന്നതിനെതിരെ ഇടതുനേതാക്കള്‍ രംഗത്തു വന്നിരുന്നു. ബിജെപി മുഖ്യശത്രുവെന്ന് പറയുന്ന രാഹുല്‍ഗാന്ധി, വയനാട്ടില്‍ ഇടതുസ്ഥാനാര്‍ത്ഥിക്കെതിരെ മല്‍സരിക്കുന്നത് രാജ്യത്തെ ജനങ്ങളില്‍ എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ചോദിച്ചു.

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button