KeralaLatest News

രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം : ഇടതുമുന്നണിയെ തോൽപ്പിക്കുക എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നതെന്ന് രമേശ് ചെന്നിത്തല.

തിരുവനന്തപുരം : ഇടതു മുന്നണിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാഹുൽ ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർത്ഥിയാക്കിയതിലൂടെ ഇടതുമുന്നണിയെ തോൽപ്പിക്കുക എന്ന സന്ദേശമാണ് കോൺഗ്രസ് നൽകുന്നത്. കേരളത്തിൽ നിന്ന് ഇപ്രാവശ്യം ഒരു കമ്യൂണിസ്റ്റുകാരൻ പോലും പാർലമെൻറിലേക്ക് പോവില്ലെന്നും രാഹുൽ ഗാന്ധിക്ക് വയനാടിലെ ഭൂരിപക്ഷത്തോളം തന്നെ അമേഠിയിലും കിട്ടുമെന്നും ചെന്നിത്തല പറഞ്ഞു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എന്ത് സന്ദേശമാണ് നല്‍കുകയെന്ന് ചോദിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button