Latest NewsKerala

ഷാലുവിന്‍റെ മരണം; പരാതികൾ കൊടുത്താലും പോലീസ് പരിഗണിക്കാറില്ലെന്ന ആരോപണവുമായി ട്രാൻസ്ജെന്‍ററുകൾ

കോഴിക്കോട്: ട്രാൻസ്ജെന്‍ർ യുവതി ഷാലുവിനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവംത്തിൽ പോലീസിനെതിരെ പ്രതിഷേധവുമായി ട്രാൻസ്ജെന്‍ററുകൾ രംഗത്ത്.ഷാലുവിന്‍റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് നഗരത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച ട്രാൻസ്ജെന്‍ററുകൾ സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യപ്പെട്ടിരിക്കുകയായിരുന്നു.

നിരന്തരം പരാതിയുമായി സ്റ്റേഷനിൽ എത്തുമ്പോഴും പോലീസ് പരിഹസിച്ച് തിരിച്ചയക്കുകയായിരുന്നുവെന്ന മറ്റ് ട്രാൻസ്ജെന്‍ററുകൾ പറയുന്നു. നേരത്തെ കസബ സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മർദ്ദിച്ച സംഭവം ഒതുക്കി തീർത്തതായി അന്ന് അക്രമിക്കപ്പെട്ട ട്രാൻസ്ജെന്‍റർ സുസ്മി ആരോപിക്കുന്നു.

രാത്രികളിൽ ജനങ്ങളിൽനിന്നും പോലീസിൽനിന്നും കടുത്ത മാനസിക പീഡനമാണ് അനുഭവപ്പെടുന്നതെന്ന് ട്രാൻസ്ജെന്‍ററുകൾ പറയുന്നു. കെഎസ‌്ആർടിസി ബസ‌് സ‌്റ്റാൻഡിന‌് പിറകിലുള്ള യു കെ ശങ്കുണ്ണി റോഡിലാണ് ഷാലുവിന്റെ മൃതദേഹം കണ്ടെത്തിയത്.

ഷാലുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് ദിവസം കഴിഞ്ഞിട്ടും ബന്ധുക്കൾ ഏറ്റെടുത്തില്ലെങ്കിൽ സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുമെന്ന് പുനർജനി കോർഡിനേറ്റർ സിസിലി ജോണ്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button