Latest NewsIndia

യു.പി.എ അധികാരത്തിലെത്തുമെന്ന് മനോരമ സര്‍വേ, രാഹുല്‍ പ്രധാനമന്ത്രി

തിരുവനന്തപുരം• 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നയിക്കുന്ന യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും മനോരമ ന്യൂസ് സര്‍വേ.

യു.പി.എ അധികാരത്തില്‍ വരുമെന്ന് സര്‍വേയില്‍ പങ്കെടുത്ത 58% പേര്‍ അഭിപ്രായപ്പെട്ടു. മൂന്നാം മുന്നണി അധികാരത്തില്‍ വരുമെന്ന് 18% പേര്‍ അഭിപ്രായപ്പെടുമ്പോള്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നത് 13 ശതമാനം പേരാണ്.

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുമെന്ന് 38 ശതമാനം പേര്‍ അഭിപ്രായപ്പെട്ടപ്പോള്‍ നരേന്ദ്രമോദി പ്രധാനമന്ത്രിപദത്തില്‍ തുടരണമെന്ന് പറഞ്ഞവര്‍ 11 ശതമാനമാണ്. പ്രിയങ്ക ഗാന്ധി, മന്‍മോഹന്‍സിംഗ്‌, പിണറായി വിജയന്‍ എന്നിവര്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോഗ്യരാണെന്ന് 8 ശതമാനം പേര്‍ അഭിപ്രായപ്പെടുന്നു.

ഡിജിറ്റല്‍ ഇന്ത്യയും സ്വച്ഛ് ഭാരതും മോദിഭരണത്തിന്റെ നേട്ടങ്ങളാണെന്നും വിലക്കയറ്റവും ആള്‍ക്കൂട്ട കൊലപാതകങ്ങളും വീഴ്ചകളാണെന്നും സര്‍വേ വിലയിരുത്തുന്നു. നോട്ടുനിരോധനത്തിലും അതിര്‍ത്തി കടന്നുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിക്കാത്തതിലും വോട്ടര്‍മാര്‍ക്ക് അതൃപ്തിയുണ്ടെന്നും മനോരമ ന്യൂസും കാര്‍വി ഇന്‍സൈറ്റ്സും ചേര്‍ന്ന് നടത്തിയ സര്‍വേ പറയുന്നു.

Tags

Post Your Comments


Back to top button
Close
Close