KeralaLatest NewsIndia

ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചു- ബിഗ് ബസാറിനെതിരെ രക്ഷിതാക്കൾ

കോട്ടയം: ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കോട്ടയം ബിഗ് ബസാറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്നരാക്കി പരിശോധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. ബന്ധുക്കള്‍ക്കൊപ്പം മധുരം വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോള്‍ പിന്നാലെയെത്തിയ ജീവനക്കാര്‍ കുട്ടികളെ തടഞ്ഞ് നിറുത്തി പാന്റും ഷര്‍ട്ടും ഊരി പരിശോധന നടത്തുകയായിരുന്നു. സി.സി.ടി.വി നോക്കാമല്ലോയെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കൂട്ടാക്കിയില്ല.

സഹോദരങ്ങള്‍ക്കൊപ്പം ബിഗ് ബസാറില്‍ എത്തിയ കുട്ടികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ നഗ്‌നരാക്കി പരിശോധിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്ക് ആധാരമായ സംഭവം. പരസ്യമായി പരിശോധന നടത്തിയതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നെന്നും പരാതിയില്‍ പറയുന്നു. ബാലാവകാശ കമ്മിഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ പരാതിയെ തുടര്‍ന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നഗ്നരാക്കി പരിശോധിക്കുന്നതായി കണ്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.കുട്ടികള്‍ പോകുമ്ബോള്‍ സിഗ്നല്‍ സൗണ്ട് കേട്ടതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ പോക്കറ്റില്‍ പരിശോധന നടത്തുന്നുണ്ട്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button