Latest NewsInternational

ബ്രെക്‌സിറ്റ് വിഷയം : ബ്രിട്ടണില്‍ പ്രതിസന്ധി

ലണ്ടന്‍ : ബ്രെക്‌സിറ്റ് വിഷയത്തില്‍ ബ്രിട്ടണില്‍ പ്രതിസന്ധി തുടരുന്നു. ഏപ്രില്‍ 12നാണ് ബ്രെക്‌സിറ്റ് കരാര്‍ നടപ്പിക്കാനുള്ള അവസാന തിയതി. ഇതിനിടെ ബ്രെക്‌സിറ്റ് സംബന്ധിച്ച് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനുമായി പ്രധാനമന്ത്രി തെരേസാ മേ ചര്‍ച്ച നടത്തിയിരുന്നു.ബ്രെക്‌സിറ്റ് കരാര്‍ നടപ്പാക്കുന്നതില്‍ കാലതാമസം ഉണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.മേയുടെ നടപടിയില്‍ പ്രധിഷേധിച്ച് രണ്ട് മന്ത്രിമാര്‍ രാജി വെച്ചിരുന്നു.ജൂനിയര്‍ ബ്രെക്‌സിറ്റ് മന്ത്രി ക്രിസ് ഹീറ്റണ്‍ ഹാരിസും വെയില്‍സ് കാര്യ മന്ത്രി നൈജല്‍ ആഡംസുമാണ് രാജി വെച്ചത്.

ഇതോടെ മേയുടെ കാബിനറ്റില്‍ നിന്നും രാജി വെച്ചവരുടെ എണ്ണം 8 ആയി.കഴിഞ്ഞ ദിവസം ജെറമി കോര്‍ബിനുമായി മേയ് രണ്ട് മണിക്കൂര്‍ ചര്‍ച്ചയാണ് നടത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച ഉണ്ടാകാനാണ് സാധ്യത. വെള്ളിയാഴ്ചയോടെ പുതുക്കിയ കരാര്‍ തയ്യാറാക്കാനാണ് മേയുടെ പരിപാടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button