KeralaLatest News

ഇനി മുതൽപ്രതി ഹാജരായില്ലെങ്കിലും വിചാരണ നടത്താം

പ്രതി ഹാജരായില്ലെങ്കിൽ കേസ് ഇനി മുതൽ അനന്തമായി നീളില്ല

പാലക്കാട്: പ്രതി ഹാജരായില്ലെങ്കിൽ കേസ് ഇനി മുതൽ അനന്തമായി നീളില്ല. പ്രതി ഹാജരാകാത്തതിന്റെ പേരിൽ ക്രിമിനൽ കേസുകളിലെ തീർപ്പ് അനിശ്ചിതമായി നീളുന്നതു തടയാൻ അവരുടെ അസാന്നിധ്യത്തിലും വിചാരണ നടത്താനുള്ള സംവിധാനത്തിനു കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു കഴിഞ്ഞു.

ഇത്തരമൊരു നടപടിക്കായി ഇതിനായി ക്രിമിനൽ നടപടി ചട്ടം (സിആർപിസി) ഭേദഗതിചെയ്യും. കേ‍ാടതികളിൽ കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഉടൻ സംവിധാനം ഒരുക്കണമെന്നു ബിഹാർ സർക്കാരുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കേ‍ാടതി ഉത്തരവിട്ടതിന്റെ അടിസ്ഥാനത്തിലാണു പുതിയ തീരുമാനം .

shortlink

Related Articles

Post Your Comments

Related Articles


Back to top button