NattuvarthaLatest News

‌ ചിട്ടി കമ്പനിയുടെ മറവിൽ തട്ടിപ്പ് നടത്തിയ കേസ്; ഒരാൾ കൂടി പിടിയിലായി

ചിട്ടി കമ്പനിയുടെ മറവിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി

വൈപ്പിൻ: ചിട്ടി കമ്പനിയുെട മറവിൽ വഞ്ചന നടത്തിയ കേസ് , ചിട്ടി കമ്പനിയുടെ മറവിൽ നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി.

പരാതിയിൽ നായരമ്പലം ദി ട്രേഡിങ്‌ ആൻഡ്‌ ചിട്ടി ഫണ്ട്‌സ് ഡയറക്ടറായ പുത്തലത്ത് ഭൂഷണി(51) നെയാണ് ഞാറയ്ക്കൽ പോലീസ് പിടികൂടിയത് . ഈ കേസിലെ ഒന്നാം പ്രതിയും സ്ഥാപനത്തിന്റെ മാനേജിങ്‌ ഡയറക്ടറുമായ കാട്ടിപ്പറമ്പിൽ ജോഷി (57) യെ കഴിഞ്ഞയാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നിക്ഷേപിച്ചവരിൽ പലർക്കും പണം തിരികെ കിട്ടാതെ വന്നപ്പോൾ നിക്ഷേപകർ നൽകിയ പരാതിയിൽ പോലീസ് കേസെടുക്കുകയായിരുന്നു . ഇതുവരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ 83 ലക്ഷം രൂപയാണ് പോലീസ് തിട്ടപ്പെടുത്തിയിട്ടുള്ളത്. കൂടുതൽ പലിശ വാഗ്ദാനം ചെയ്താണ് നിക്ഷേപകരെ ആകർഷിച്ചിരുന്നത്. കേസിൽ മൂന്നുപേർ കൂടി പിടിയിലാവാനുണ്ട് . ഇവർ ഒളിവിൽ കഴിയുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button