Latest NewsIndia

നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടാല്‍ ഇനി കിട്ടുക സാധാരണ കാണുന്ന ശിക്ഷയായിരിക്കില്ല

ചെന്നൈ : നോ പാര്‍ക്കിംഗ് ഏരിയയില്‍ വണ്ടി പാര്‍ക്ക് ചെയ്താല്‍ ഉടമയ്ക്ക് എട്ടിന്റെ പണി കിട്ടും. നിരോധിത മേഖലയില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനം പൊലീസ് ലാത്തിയുപയോഗിച്ച് തല്ലി തകര്‍ത്തു. സ്‌കൂട്ടറിന്റെ മീറ്റര്‍, ഹെഡ്‌ലാമ്പ് ടെയ്ല്‍ ലാമ്പ് എന്നിവയെല്ലാം പൊലീസ് അടിച്ചുപൊളിച്ചു. സ്‌കൂട്ടര്‍ തകര്‍ക്കുന്നത് കണ്ട് ഉടമ ഓടിയെത്തുന്നതുവരെ പൊലീസുകാരന്‍ ഈ പ്രവൃത്തി തുടര്‍ന്നു. ചെന്നൈയിലായിരുന്നു ഈ സംഭവം നടന്നത്

ഈ സമയം അതുവഴി പോയ യാത്രക്കാരനാണ് ഈ വീഡിയോ ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. വീഡിയോയെടുത്തയാളെ സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്താനെത്തുന്നതും വീഡിയോയില്‍ കാണാം.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button