Latest NewsKerala

രാഹുൽ ഗാന്ധിയുടെ പത്രിക ഇടതിനെതിരെയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കളക്ടർക്ക് മുമ്പാകെ സമർപ്പിച്ച നാമനിർദ്ദേശ പത്രിക ബിജെപിക്ക് എതിരെയല്ലെന്നും ഇടതുപക്ഷത്തിന് എതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

അതേസമയം രണ്ട് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി നൽകിയത്.
കോഴിക്കോട്ടുനിന്ന് വയനാട്ടിലെ കൽപ്പറ്റയിൽ ഉള്ള എസ്കെ എംജം സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയ ശേഷമാണ് അദ്ദേഹം തുറന്ന വാഹനത്തിൽ കളക്ടറേറ്റിലേക്ക് പോയത്.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും അടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തിലുണ്ടായിരുന്നു. എന്നാൽ പത്രിക സമർപ്പിക്കാൻ രാഹുലിനൊപ്പം ഓഫീസിനുള്ളിൽ കയറാൻ അഞ്ച് നേതാക്കൾക്കാണ് അവസരം നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button