Latest NewsIndia

മഹാരാഷ്ട്രയില്‍ വോട്ട് വിഭജിക്കാനില്ല; മത്സരിക്കില്ലെന്ന് ആം ആദ്മി പാര്‍ട്ടി

മുംബൈ:ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു.

സംഘപരിവാര്‍ വെറുപ്പ് ഒരു ആയുധമായി വികസിപ്പിച്ചെടുത്തിരിക്കുകയാണെന്നും അതിനെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്നും എഎപി രാഷ്ട്രീയകാര്യ സമിതി പത്രക്കുറിപ്പില്‍ അറിയിച്ചു.ആം ആദ്മി പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വ്യക്തമാക്കി.

ലോക്സഭ തെരഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തെ രാഹുല്‍ ഗാന്ധി എതിര്‍ത്തെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മഹാരാഷ്ട്രയില്‍ മത്സരിക്കില്ലെന്ന തീരുമാനവുമായി എഎപി രംഗത്തെത്തിയത്.നേരത്തെ ഡല്‍ഹി,പഞ്ചാബ്,ഹരിയാന എന്നിവിടങ്ങളില്‍ എഎപി കോണ്‍ഗ്രസുമായി സഖ്യം ചേരുമെന്ന് അറിയിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button