Latest NewsIndia

മായാവതി ടിക്കറ്റ് വില്‍പ്പനക്കാരി: ആരോപണവുമായി മേനകാ ഗാന്ധി

സുല്‍ത്താന്‍പൂര്: ബിഎസ്പി നേതാവ് മായാവതിയ്‌ക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി മേനകാ ഗാന്ധി. മായാവതിയെ ടിക്കറ്റ് വില്‍പ്പനക്കാരിയെന്ന് വിശേഷിപ്പിച്ച മേനക, അവര്‍ പണം വാങ്ങാതെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് പോലും സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ തയ്യാറാവില്ലെന്ന് ആരോപിച്ചു. ഒരു പൊതുപരിപാടിയിയ്ക്കിടയിലായിരുന്നു മേനകാ മായാവതിയ്‌ക്കെതിരെ തിരിഞ്ഞത്.

സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകരെ പോലും പണത്തിന്റെ കാര്യത്തില്‍ വെറുതെവിടാത്ത മായാവതിക്ക് എങ്ങനെയാണ് രാജ്യത്തെയും ജനങ്ങളെയും സേവിക്കാന്‍ ആകുക. പണം പ്രതിഫലമായി വാങ്ങാതെ സ്വന്തം പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് പോലും മത്സരിക്കാന്‍ സീറ്റ് നല്‍കാത്ത ആളാണ് അവര്‍. മായവതി ഒരു ടിക്കറ്റ് വില്‍പനക്കാരിയാണ്”. മായാവതിക്ക് ആരോടും വിധേയത്വമോ ആത്മാര്‍ത്ഥതയോ ഇല്ലെന്നും മനേകാ ഗാന്ധി പറഞ്ഞു.

2017ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ മായാവതി തങ്ങളോട് പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി രണ്ട് ബിഎസ്പി എംഎല്‍എമാര്‍ രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഇവര്‍ ബിജെപിയില്‍ ചേരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button