KeralaLatest News

രാഹുൽ ഗാന്ധി കളക്ടർക്ക് മുമ്പാകെ പത്രിക സമർപ്പിച്ചു

വയനാട്  : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും മത്സരിക്കുന്ന കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.രണ്ട് സെറ്റ് പത്രികകളാണ് രാഹുൽ ഗാന്ധി നൽകിയത്.പത്രിക സമർപ്പിക്കാൻ രാഹുലിനൊപ്പം ഓഫീസിനുള്ളിൽ കയറാൻ അഞ്ച് നേതാക്കൾക്കാണ് അവസരം നൽകിയത്. പത്രികാ സമർപ്പണത്തിന് ശേഷം രാഹുലും പ്രിയങ്കയും റോഡ് ഷോ നടത്തുകയാണ്.

റോഡ് ഷോയിൽ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പം ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാൽ,മുല്ലപ്പള്ളിയടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് നേതാക്കളും തുറന്ന വാഹനത്തിലുണ്ട്.ആയിരക്കണക്കിന് ആളുകൾ കനത്ത വെയിൽപ്പോലും കണക്കിലെടുക്കാതെ ആവേശം കൊള്ളുകയാണ്.

അതേസമയം രാഹുൽ സമർപ്പിച്ച നാമനിർദ്ദേശ പത്രിക ബിജെപിക്ക് എതിരെയല്ലെന്നും ഇടതുപക്ഷത്തിന് എതിരെയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button