KeralaLatest News

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന്‍റെ വിജയത്തെ ബാധിക്കില്ല: കാനം

മോദി കോര്‍പ്പറേറ്റുകളുടെ കാവല്‍ക്കാരനാണെന്നും കാനം ആരോപിച്ചു

നെ​ടു​മ​ങ്ങാ​ട്: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് എല്‍ഡിഎഫിന്‍റെ വിജയ സാധ്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രാഹുലിന്‍റെ വരവ് മഹാസംഭവമാക്കി മാറ്റുന്നത് മാധ്യങ്ങളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

20 സീറ്റിലും എല്‍ഡിഎഫിന്‍റെ സ്ഥാനാര്‍ത്തികള്‍ക്ക് വിജയ സാധ്യത ഉണ്ടെന്നും ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ​എ.സ​മ്പ​ത്തി​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​യോ​ഗം നെ​ടു​മ​ങ്ങാ​ട്ടു ഉ​ദ​ഘാ​ട​നം ചെ​യ്തുകൊണ്ട് കാനം വ്യക്തമാക്കി. മോദി കോര്‍പ്പറേറ്റുകളുടെ കാവല്‍ക്കാരനാണെന്നും കാനം ആരോപിച്ചു.

മോ​ദി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കാ​ൻ പ്ര​തി​പ​ക്ഷ ഐ​ക്യം ആ​വ​ശ്യ​മാ​ണെന്നും എന്നാല്‍ കോണ്‍ഗ്രസ് അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും കാനം പറഞ്ഞു. കോ​ൺ​ഗ്ര​സും ബിജെപി​യും ത​മ്മി​ലു​ള്ള അ​തി​ർ​ത്തി രേ​ഖ നേ​രി​യ​താ​ണ്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ആ​ർ​ക്കും കൂ​റ് മാ​റാൻ കഴിയുന്ന സ്ഥിതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേ​ന്ദ്ര​ത്തി​ൽ മ​ത നി​ര​പേ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെത്താന്‍ കേ​ര​ള​ത്തി​ൽ എ​ൽഡിഎ​ഫ് സ്ഥാ​നാ​ർ​ത്ഥി​ക​ൾ വി​ജ​യി​ക്ക​ണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button