Latest NewsIndia

ഷീന ബോറ കൊലക്കേസ്; പ്രതിക്ക് ജാമ്യമില്ല

മും​ബൈ: പ്രായാധിക്യത്തിന്‍റെ അവശതകളുണ്ടെന്നും ജയിലില്‍ കിടന്ന് മരിക്കാന്‍ പ്രയാസുമു ണ്ടെന്നും കാട്ടി ഷീന ബോറക്കേസിലെ പ്രതി ​ പീറ്റ​ര്‍ മു​ഖ​ര്‍​ജി സമര്‍പ്പിച്ച ജാമ്യാപേക്ഷ സിബിഐ കോടതി തളളി. 2015 മു​ത​ല്‍ പീ​റ്റ​ര്‍ ജ​യി​ലി​ലാ​ണ്. പീ​റ്റ​റു​ടെ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ​യും കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ലെ പ്ര​ധാ​ന സാ​ക്ഷി​യാ​യ പീ​റ്റ​റു​ടെ മ​ക​ന്‍ രാ​ഹു​ല്‍ മു​ഖ​ര്‍​ജി​യെ സ്വാ​ധീ​നി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സി​ബി​ഐ പീ​റ്റ​റു​ടെ ജാ​മ്യാ​പേ​ക്ഷ​യെ എ​തി​ര്‍​ക്കു​ന്ന​ത്.

പീ​റ്റ​റു​ടെ ര​ണ്ടാം ഭാ​ര്യ ഇ​ന്ദ്രാ​ണി മു​ഖ​ര്‍​ജി​യ​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളാ​ണ് കൊല്ലപ്പെട്ട ഷീന.പക്ഷേ വിവാഹസമയത്ത് ഷീന സഹോദരിയാണെന്നാണ് ഇ​ന്ദ്രാ​ണി പറ‍ഞ്ഞിരുന്നത്. തന്‍റെ രണ്ടാനമ്മയുടെ മകളാണെന്ന് അറിയാതെ പീറ്ററിന്‍റെ മകനായ രാ​ഹു​ല്‍ മു​ഖ​ര്‍​ജി ഷീനയുമായി പ്രണയത്തിലാകുകയും വി​വാ​ഹം ഉ​റ​പ്പി​ക്കു​ക​യും ചെയ്തിരുന്നു, എന്നാല്‍ തുടര്‍ന്ന് ഷീനയെ കാണാതാവുകയും റാലിഗഡില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഷിനയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button