Latest NewsIndia

പാമ്പ് ഭീതിയില്‍ കരിമ്പിന്‍ തോട്ടത്തിന് തീയിട്ടു  ; ദാരുണമായി ജീവന്‍ വെടിഞ്ഞത്

പൂനെ:  പാമ്പിനെ കണ്ട് ഭയന്ന് കരിമ്പിന്‍ തോട്ടത്തിന് തീയിട്ടതിനെ തുടര്‍ന്ന് 5 പുലിക്കുട്ടികള്‍ വെന്തു മരിച്ചു. പൂനൈയിലെ അംബേഗാവന്‍ താലൂക്കിലാണ് സംഭവം. പത്തുദിവസം പ്രായമായ പുലിക്കുട്ടികളാണ് ചത്തത്. തള്ളപ്പുലി തീറ്റതേടിപ്പോയ സമയത്താകാം ദുരന്തമെന്ന് വനംവകുപ്പ് അധികൃതര്‍ കരുതുന്നു. .

വനനശീകരണം വന്‍തോതില്‍ നടക്കുന്നതിനാലാണ് വന്യമൃഗങ്ങള്‍ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നതെന്ന് വനംവകുപ്പ് അധികാരികള്‍ പറഞ്ഞു.അതേ സമയം തീറ്റി തേടി പോയിരുന്ന അമ്മ പുലി മടങ്ങിയെത്തി പുലിക്കുട്ടികളെ കണ്ടില്ലെങ്കില്‍ തളളപ്പുലി അക്രമകാരിയാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ വനപാലകര്‍ ഇപ്പോള്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button