Latest NewsKerala

സുരേഷ് ഗോപി തൃശ്ശൂരില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

തൃശ്ശൂര്‍: തൃശ്ശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാവിലെ വടക്കുംനാഥ ക്ഷേത്രത്തിലും ഗുരുവായൂര്‍ ക്ഷേത്രത്തിലും സുരേഷ് ഗോപി ദര്ശനം നടത്തിയ ശേഷമാണ് സുരേഷ് ഗോപി പത്രിക നല്‍കിയത്.

മണ്ഡലത്തില്‍ പലയിടത്തും വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ നടത്തുന്ന സുരേഷ് ഗോപി ഒരു മണിയോടെയാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ ടി വി അനുപമ മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

രാജ്യസഭാ എംപികൂടിയായ സുരേഷ് ഗോപി ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്.പത്രികാ സമര്‍പ്പണത്തിന് ശേഷം സുരേഷ് ഗോപി നഗരത്തില്‍ പ്രചാരണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button