KeralaLatest News

പിണറായി സര്‍ക്കാരിനോട് നന്ദി, ഇടതുപക്ഷത്തെ സഹായിക്കുക: യാക്കോബായ സഭാ അധ്യക്ഷന്‍

ചാലക്കുടി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഇന്നസെന്റ് തന്റെ സ്നേഹിതനാണെന്നും അദ്ദേഹത്തെ വിജയിപ്പിക്കണമെന്നും യാക്കോബായ സഭാ അധ്യക്ഷന്‍ തോമസ് പ്രഥമന്‍ ബാവ. കോതമംഗലത്ത് മൗണ്ട് സിനായ് പള്ളി അരമനയില്‍ ഇന്നസെന്റുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബാവ.

”സഭയ്ക്ക് ഈ സര്‍ക്കാരിനോട് വലിയ നന്ദിയുണ്ട്. അത് ഒന്നും പ്രതീക്ഷിച്ചിട്ടല്ല. മാനുഷിക നീതിയുടെ അടിസ്ഥാനത്തിലാണത്. നല്ല പെരുമാറ്റവും സ്നേഹവും സഭയോട് ഈ സര്‍ക്കാര്‍ കാണിച്ചിട്ടുണ്ട്. നീതിയ്ക്കുവേണ്ടിയാണ് പിണറായി വിജയനും സഹപ്രവര്‍ത്തകരും നിലകൊള്ളുന്നതെന്ന് സഭ മനസ്സിലാക്കിയിട്ടുണ്ട്. ഇന്നസെന്റിനെ വിജയിപ്പിച്ചേ മതിയാകൂ.എന്റെ വാക്കുകള്‍ കേള്‍ക്കുന്നവര്‍ ഇദ്ദേഹത്തെ അങ്ങേയറ്റം സഹായിക്കുക. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ഇടതുപക്ഷത്തെ സഹായിക്കുക എന്നതാണ് സഭയൊന്നാകെ എടുത്തിട്ടുള്ള തീരുമാനം. യുഡിഎഫിന് മാത്രമേ വോട്ട് ചെയ്യൂ എന്ന് കരുതുന്ന ചില സിദ്ധാന്തക്കാരുണ്ട്. അവരും നേര്‍വഴിയ്ക്ക് ചിന്തിക്കുമെന്നാണ് താന്‍ കരുതുന്നത്” ബാവ പറഞ്ഞു.

കഴിഞ്ഞ തവണയും തോമസ് പ്രഥമന്‍ ബാവയെ കണ്ട് ആശീര്‍വാദം തേടിയശേഷമാണ് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയതെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഇന്നസെന്റ് പറഞ്ഞു. ‘ഇത്തവണ രണ്ടു പ്രാവശ്യം വന്നെങ്കിലും അദ്ദേഹം ചികിത്സയിലായതിനാല്‍ കാണാനാകാതെ മടങ്ങേണ്ടിവന്നു. ഇന്നാണ് അത് സാധിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഊര്‍ജ്ജം തരുന്നതാണെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button