Latest NewsIndia

വ്യോമസേനയെ ‘മോദി സേന’യാക്കി; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ഇന്ത്യന്‍ ആര്‍മിയെ മോദിയുടെ സേനയെന്ന് യോഗി ആദിത്യനാഥ് പരാമര്‍ശിച്ചിരുന്നു. ഈ പരാമര്‍ശത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗി ആദിത്യനാഥിന് നോട്ടീസ് അയച്ചിരിക്കുന്നത്.

യോഗിയുടെ പരാമര്‍ശത്തില്‍ ഗാസിയാബാദ് ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

പ്രതിപക്ഷ പാര്‍ട്ടികളക്കുറിച്ച് സംസാരിക്കുമ്പോള്‍ കോണ്‍ഗ്രസിനും സമാജ് വാദി പാര്‍ട്ടിക്കും ബഹുജന്‍ സമാജ് വാദി പാര്‍ട്ടിക്കും കഴിയാത്തത് ബിജെപി ഭരണത്തില്‍ സാധ്യമായി എന്നായിരുന്നു പരാമര്‍ശം.

കോണ്‍ഗ്രസ് ഭീകരവാദികള്‍ക്ക് ബിരിയാണി നല്‍കി. എന്നാല്‍, മോദിയുടെ സൈന്യം ഭീകരവാദികള്‍ക്ക് ബുള്ളറ്റും ബോംബും നല്‍കി. ഇതാണ് വ്യത്യാസം. മസൂദ് അസറിന്റെ പേരിനൊപ്പം ‘ജി’ ചേര്‍ത്ത് കോണ്‍ഗ്രസ് ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചു എന്നായിരുന്നു യാഗി ആദിത്യനാഥിന്റെ പരമാര്‍ശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button