Latest NewsIndia

ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി: വിമര്‍ശനവുമായി അദ്വാനി

ന്യൂഡല്‍ഹി: പാര്‍ട്ടി നേതൃത്വത്തിനെ വിമര്‍ശിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം പാര്‍ട്ടിയെ വിമര്‍ശിച്ച രംഗത്തെത്തിയത്. രാഷ്ട്രീയമായ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ ബിജെപി ഒരുകാലത്തും ശത്രുക്കളായി കണ്ടിട്ടില്ലെന്നും, ആദ്യം രാജ്യം, പിന്നീട് പാര്‍ട്ടി, അതിനുശേഷം വ്യക്തി എന്ന ആശയത്തിലൂന്നിയാണ് ഇതുവരെ പ്രവര്‍ത്തിച്ചത് അതുപോലെ തന്നെ മുന്നോട്ടു പോകുമെന്നും അദ്വാനി പറഞ്ഞു.

ജനാധിപത്യത്തിന്റെ കാതല്‍ എന്നു പറയുന്നത് വിയോജിപ്പും അഭിപ്രായ സ്വാതന്ത്രവും അംഗീകരിക്കുക എന്നതാണ്. രാഷ്ട്രീയ വിയോജിപ്പ് രേഖപ്പെടുത്തുന്നവരെ തുടക്കം മുതലേ ബിജെപി ശത്രുക്കളായി കണ്ടിട്ടില്ലെന്നു മാത്രമല്ല അവരെ ദേശവിരുദ്ധരായും കണ്ടിട്ടില്ല. രാഷ്ട്രീയമായും വ്യക്തിപരമായും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ബിജെപി അംഗീകരിച്ചിട്ടുണ്ടെന്നും അദ്വാനി പറഞ്ഞു. ഏപ്രില്‍ ആറിന് ബിജെപി സ്ഥാപക ദിനത്തോട് അനുബന്ധിച്ചായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ എല്ലാവരും ശ്രമിക്കുമെന്നാണ് എന്റെ ആഗ്രഹം. ജനാധിപത്യത്തിന്റെ ഉത്സവങ്ങളാണ് തെരഞ്ഞെടുപ്പുകളെന്നും ഇന്ത്യന്‍ ജാനാധിപത്യത്തെക്കുറിച്ച് സത്യസന്ധമായ ആത്മപരിശോധന നടത്തുന്നതിനുള്ള അവസരംകൂടിയാണിതെന്നും അദ്വാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button