KeralaLatest News

പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗ് : യുവാവ് പിടിയില്‍

കൊല്ലം : പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയിലിംഗ, യുവാവ് പൊലീസിന്റെ പിടിയിലായി. ഫോണ്‍ വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗനചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയില്‍ യുവാവ് കരുവാരക്കുണ്ട് പോലീസിന്റെ പിടിയിലായി. കാളികാവ് ചെങ്കോട് സ്വദേശി കരുങ്കോട്ടില്‍ സനൂപിനെ(22)യാണ് എസ്.ഐ കെ.എന്‍. വിജയന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധം സ്ഥാപിച്ച പ്രതി വീഡിയോ ചാറ്റിങ്ങിനിടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഫോട്ടോ കാണിച്ച് പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തി. പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതി മറ്റു പല പെണ്‍കുട്ടികളുമായും ബന്ധം സ്ഥാപിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ വകുപ്പ് ചുമത്തിയാണ് സനൂപിനെതിരേ കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button