Nattuvartha

കാക്കകൾ പിറവത്ത് കൂട്ടത്തോടെ ചാകുന്നു; വിശദമായ പരിശോധന നടത്തി വി​ദ​ഗ്ദ സംഘം

നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ് കല്ലുമാരിമല

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കാരണം കണ്ടെത്താനായില്ല. പിറവം കല്ലുമാരിയില്‍ പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കാക്കകള്‍ കൂട്ടത്തോടെ ചത്ത് വീഴുന്നു. കഴിഞ്ഞ ദിവസങ്ങളിലായി ഇവിടെ പല ഭാഗങ്ങളിലും കാക്കകള്‍ ചത്ത് വീഴുന്നത് പതിവായിരിക്കുകയാണ്.

കല്ലുമാരിയിൽ സ്ഥലത്ത് വിദഗ്ധ സംഘം വിശദമായ പരിശോധന നടത്തി. കൂടാതെ വ്യാഴാഴ്ച രാവിലെ കല്ലുമാരിയില്‍ ചേമ്പാലയില്‍ വിനോദിന്റെ വീട്ടുവളപ്പില്‍ നില്‍ക്കുന്ന ആഞ്ഞിലി മരത്തില്‍ നിന്നും മാത്രം 6 കാക്കകളാണ് ചത്ത് വീണത്, എന്നാൽ എന്താണിതിന് കാരണമെന്നറിയാതെ ആശങ്കയിലാണ് നാട്ടുകാര്‍. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന ഇടമാണ് കല്ലുമാരിമല.

സംഭവം നടന്ന സ്ഥലത്തെ വൈറസ് സാധ്യതയും മെഡിക്കല്‍ സംഘം തള്ളിക്കളയുന്നില്ല. പിറവം പുഴയിലെയും സമീപ കിണറുകളിലെയും വെള്ളം ശേഖരിച്ച ശേഷമാണ് മെഡിക്കല്‍ സംഘം മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button