KeralaLatest NewsElection NewsElection 2019

രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ സിപിഎം തുറന്നു കാട്ടും: കോടിയേരി

തിരുവനന്തപുരം :സിപിഎമ്മിനെതിരെ ഒരു വാക്കു പോലും പറയില്ലെന്ന് പറഞ്ഞ കോൺഗ്രസ്സ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ വെല്ലുവിളിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.

രാഹുല്‍ ഗാന്ധി സിപിഎമ്മിനെതിരെ പറഞ്ഞില്ലെങ്കിലും കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങള്‍ സിപിഎം തുറന്നു കാട്ടും. സി പി എമ്മിനെതിരെ എന്തെങ്കിലുമൊക്കെ പറയാൻ വെല്ലുവിളിക്കുന്നു. കോണ്‍ഗ്രസിന്‍റെ പാപ്പരത്തമാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം. കോൺഗ്രസിനും രാഹുലിനും ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണമെന്നും വയനാട്ടിൽ രാഹുൽ തോൽക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button