Latest NewsIndia

പ്രണയപ്പക അവസാനിക്കുന്നില്ല  ; വീണ്ടും ;പ്രണയനിഷേധത്തിന് പൊലീസുകാരിയുടെ മുഖത്ത് ആഡിഡൊഴിച്ചു

മഥുര :  പ്രണയബന്ധത്തിന് വെെമനസ്യം പ്രകടിപ്പിച്ച പോലീസുകാരിയുടെ മുഖത്ത് ആസിഡൊഴിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. 25 വയസ്സുകാരിയായ കോൺസ്റ്റബിളാണ് ആക്രമണത്തിന് ഇരയായത്. പുലര്‍ച്ചെ ജോലിക്കായി വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതിയെ പ്രണയാഭ്യര്‍ത്ഥന നടത്തിയ ആളും മറ്റ് രണ്ട് പേരും ചേര്‍ന്ന് തടയുകയും മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

യുവതിയുടെ മുഖത്തിന്‍റെ ഇടത് വശത്ത് 40 ശതമാനത്തിലധികം പൊളളളേറ്റിട്ടുണ്ട്. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയവരാണ് ആശുപത്രിയില്‍ എത്തിച്ചത്. ദീര്‍ഘനാളായി ഇയാള്‍ ശല്യക്കാരനായിരുന്നു എന്ന് ആസിഡ് ആക്രമത്തിന് ഇരയായ യുവതി പറയുന്നു. പ്രതിയുടെ രണ്ട് സഹായികളെ പിടികൂടിയിട്ടുണ്ട്. മുഖ്യപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

.

shortlink

Related Articles

Post Your Comments

Related Articles


Back to top button