Latest NewsIndia

360 തോളം ഇ​ന്ത്യ​ന്‍ ത​ട​വു​കാ​രെ ജയില്‍ മോചിതരാക്കുമെന്ന് പാക്കിസ്ഥാന്‍

ഇ​സ്ലാ​മാ​ബാ​ദ്:  ത​ട​വു​ശി​ക്ഷ പൂ​ര്‍​ത്തി​യാ​യ​വ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് തടവില്‍ കഴിയുന്ന 360 പേരെ പാക്കിസ്ഥാന്‍ ഉടന്‍ മോചിപ്പിക്കും. എന്നാല്‍ മാ​നു​ഷി​ക പ​രി​ഗ​ണ​ന ന​ല്‍​കി​യാ​ണ് ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​തെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വി​ശ​ദീ​ക​ര​ണം. പക്ഷേ വി​ട്ട​യ​യ്ക്ക​പ്പെ​ടു​ന്ന​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും ശി​ക്ഷാ കാ​ലാ​വ​ധി പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രാ​ണെ​ന്നാ​ണ് സൂ​ച​ന. പാ​ക്കി​സ്ഥാ​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് മു​ഹ​മ്മ​ദ് ഫൈ​സലാണ് ഈ കാര്യം അറിയിച്ചത്. പാക്കിസ്ഥാന്‍ റേഡിയോയാണ് വി​വ​രം പു​റ​ത്തു​വി​ട്ട​ത്. 537 ഇ​ന്ത്യ​ക്കാ​രാ​ണ് പാ​ക്കി​സ്ഥാ​നി​ല്‍ ത​ട​വി​ലു​ള്ള​തെ​ന്നും ഫൈ​സ​ല്‍ പ​റ​ഞ്ഞു.

. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യാ​ണ് 360 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കു​ന്ന​ത്. വാ​ഗ അ​തി​ര്‍​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​രെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​മാ​യി 100 ത​ട​വു​കാ​രെ തി​ങ്ക​ളാ​ഴ്ച മോ​ചി​പ്പി​ക്കും. 100 പേ​രെ വീ​തം ഏ​പ്രി​ല്‍ 15നും 22​നും മോ​ചി​പ്പി​ക്കും. 60 പേ​രെ ഏ​പ്രി​ല്‍ 29നും ​മോ​ചി​പ്പി​ക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button