Latest NewsIndia

മുള്‍ക്കിരീടങ്ങളെത്ര ചാര്‍ത്തിയാലും ഒടുവില്‍ ശ്രേഷ്ഠപുരസ്‌കാരം നിന്നെ തേടിയെത്തും ; പ്രധാനമന്ത്രിക്ക് ആദരമര്‍പ്പിച്ച് സോഹന്‍ റോയിയുടെ കവിത

രാഷ്ട്രത്തലവന്മാര്‍ക്ക് യുഎഇ നല്‍കുന്ന പരമോന്നത പുരസ്‌കാരം സയ്യദ് മെഡലിന് അര്‍ഹനായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ സോഹന്‍ റോയ്. തന്റെ അണുകവിതയിലൂടെയാണ് സോഹന്‍ റോയ് പ്രധാനമന്ത്രിക്ക് ആദരമര്‍പ്പിച്ചത്. എത്ര മുള്‍ക്കിരീടങ്ങളും, കല്‍ച്ചീളുകളും ആദ്ദേഹത്തിനു നേരെ ഉയര്‍ന്നാലും ഒടുവില്‍ അര്‍ഹമായ പുരസ്‌കാരം പ്രധാനമന്ത്രിയെ തേടിയെത്തുമെന്ന് സോഹന്‍ റോയ് തന്റെ കവിതയിലൂടെ വ്യക്തമാക്കുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കവിത ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പുരസ്‌കാരം നേടുക വഴി പ്രധാനമന്ത്രി ഇന്ത്യക്കു തന്നെ അഭിമാനമായി മാറിയതായി സോഹന്‍ റോയ് കുറിച്ചു.

ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമായാണ് യുഎഇ രാഷ്ട്രപിതാവ് ശൈഖ് സയ്യദിന്റെ പേരിലുള്ള മെഡല്‍ നരേന്ദ്രമോദിയ്ക്കു സമ്മാനിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ട്വീറ്ററിലൂടെ അറിയിച്ചിരുന്നു.

കാലികപ്രസക്തിയുള്ള വിഷയങ്ങളില്‍ രചിക്കപ്പെടുന്ന സോഹന്‍ റോയിയുടെ കവിതകള്‍ ഇതിനു മുമ്പും നിരവധി തവണ നവമാധ്യമങ്ങളിലുള്‍പ്പടെ ശ്രദ്ധ നേടിയിട്ടുണ്ട്. പാക് പിടിയിലകപ്പെട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ ധൈര്യവും രാജ്യസ്നേഹവും പ്രകീര്‍ത്തിച്ച് സോഹന്‍ റോയ് എഴുതിയ കവിത മലയാളത്തിനു പുറമേ ഇതരഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി.

https://www.facebook.com/152657551429257/posts/2632097160151938/

shortlink

Related Articles

Post Your Comments

Related Articles


Back to top button