Latest NewsIndia

തെരഞ്ഞെടുപ്പ്: കേരളത്തിലെ പ്രധാന വിഷയം ശബരിമല തന്നെയെന്ന് ഗഡ്കരി

നാഗ്പൂര്‍:  കേരളത്തില്‍ ബിജെപിക്ക് കുറഞ്ഞത് നാല് എംപിമാര്‍ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രധാന പ്രചാരണ വിഷയം ശബരിമല ആണ്. ഈ വിഷയം പാര്‍ട്ടിക്ക് കരുത്തേകുമെന്നും ഗഡ്കരി പറഞ്ഞു.

പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെന്നും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. അതേസമയം പരാജയഭയം മൂലമാണ് രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുന്നതെന്നും, തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് എന്‍ഡിഎ വ്യക്തമായ ഭൂപിപക്ഷം നേടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button