KeralaLatest News

ഭക്ഷണവും മരുന്നും നല്‍കാതെ വൃദ്ധ മാതാവിനെ തനിച്ചാക്കിയ മകന് താക്കീത് നൽകി വനിതാ കമ്മിഷൻ

തിരുവനന്തപുരം: വൃദ്ധ മാതാവിനെ ഭക്ഷണവും മരുന്നും നല്‍കാതെ തനിച്ചാക്കിയ മകനെ വനിതാ കമ്മിഷന്‍ കര്‍ശന താക്കീത് ചെയ്തു. കൊല്ലം പള്ളിമേല്‍ കിഴക്കേകരയിലാണ് സംഭവം. വൃദ്ധയ്‌ക്ക് മതിയായ സംരക്ഷണവും മറ്റ് കാര്യങ്ങളും കൃത്യമായി നിര്‍വഹിച്ച്‌ അക്കാര്യം കമ്മിഷനെ അറിയിക്കണമെന്നും വീഴ്‌ചയുണ്ടായാല്‍ മകനും മരുമകള്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു. വൃദ്ധയെ മകനും മരുമകളും തനിച്ചാക്കി പട്ടിണിക്കിടുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഷാഹിദാ കമാല്‍ കൊല്ലത്തെ വീട്ടില്‍ അന്വേഷണത്തിനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button