Latest NewsIndia

മി​സൈ​ല്‍ പ​രീ​ക്ഷ​ണം; നാസയുടെ വാദത്തിന് മറുപടി നല്‍കി ഡി​ആ​ര്‍​ഡി​ഒ

ന്യൂ​ഡ​ല്‍​ഹി :  ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ല്‍ പ​രീ​ക്ഷ​ണം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന് വിപത്താകുമെന്ന അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സയുടെ വാദത്തെ തളളി ഡി​ആ​ര്‍​ഡി​ഒ . ഇ​ന്ത്യ ന​ട​ത്തി​യ ഉ​പ​ഗ്ര​ഹ​വേ​ധ മി​സൈ​ല്‍ പ​രീ​ക്ഷ​ണം ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന് യാതൊരു വിധ അപകടവും സൃഷ്ടിക്കില്ലെന്ന് ഡി​ആ​ര്‍​ഡി​ഒ ചെ​യ​ര്‍​മാ​ന്‍ സ​തീ​ഷ് റെ​ഡ്ഡി വ്യക്തമാക്കി.

ഇ​ന്ത്യ ബ​ഹി​രാ​കാ​ശ​ത്ത് ന​ട​ത്തി​യ പ​രീ​ക്ഷ​ണം ഭ​യാ​ന​ക​മാ​യ ന​ട​പ​ടി​യാ​ണെ​ന്നും ഇ​തു​മൂ​ലം ഉ​ണ്ടാ​യ അ​വ​ശി​ഷ്ട​ങ്ങ​ള്‍ അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന് അ​പ​ക​ട​ക​ര​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്നും അ​മേ​രി​ക്ക​ന്‍ ബ​ഹി​രാ​കാ​ശ ഏ​ജ​ന്‍​സി​യാ​യ നാ​സ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

ഇന്ത്യ കൃത്രിമ ഉപഗ്രഹം തകര്‍ത്തതിനെ തുടര്‍ന്ന് ഇതിന്‍റെ അവശിഷ്ടങ്ങള്‍ ബഹിരാകാശ നിലയവുമായി കൂട്ടിമുട്ടാന്‍ സാധ്യതയുണ്ടെന്നും ഇത് നിലയത്തിന്‍റെ പ്രവര്‍ത്തനത്തെ സമ്പൂര്‍ണ്ണമായും ബാധിക്കുമെന്നാണ് നാസയുടെ ശാസ്ത്രജ്ജന്‍ ആശങ്ക പ്രകടിപ്പിച്ചത്. എന്നാല്‍ ഈ ആശങ്ക വെക്കേണ്ടതില്ലെന്നും മാലിന്യങ്ങളില്‍ ഇപ്പോള്‍ തന്നെ കുറവ് സംഭവിച്ചുമെന്നും 45 ദിവസത്തിനകം അവശിഷ്ടങ്ങള്‍ കത്തിയമര്‍ന്ന് തീരുമെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button