Latest NewsElection NewsNewsElection 2019

രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ കഴിയില്ലെന്ന് മനേക ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രി ആകാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ മനേക ഗാന്ധി.

രാഹുല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി ആകണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം എന്നാണ് മനേകയുടെ പരാമര്‍ശം. രാഹുലിനെതിരെ ആഞ്ഞടിച്ച മനേക, പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താന്‍ കഴിയില്ലെന്നും പ്രവര്‍ത്തകര്‍ പോലും അവര്‍ക്ക് ഒപ്പമില്ലെന്നും കൂട്ടിച്ചേര്‍ത്തു.

മനേക ഗാന്ധി ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലെ ബിജെപി സ്ഥാനാര്‍ഥിയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ട്. ഭര്‍ത്താവ് സഞ്ജയ് ഗാന്ധി രണ്ട് തവണ സുല്‍ത്താന്‍പൂരില്‍ നിന്നും ജയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ വിട്ടുകൊടുക്കാതെ മകന്‍ വരുണ്‍ ഗാന്ധിയും വിജയം സ്വന്തമാക്കി. അതുകൊണ്ട് തന്നെ ഇത്തവണയും ജയം ഉറപ്പാണെന്നും മനേക ഗാന്ധി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button